ശബരിമല നട തുറന്നു
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. നവംബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 5.30ന് ശംഭുവാധ്യാര്‍ നമ്പൂതിരിയാണ് നട തുറന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തി രാമന്‍ നമ്പൂതിരി നട തുറന്ന് അഭിഷേകവും ഗണപതിഹോമവും നടത്തി.
തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തിലാണ് ശംഭുവാധ്യാര്‍ നമ്പൂതിരി നട തുറന്നത്. ശാസ്താവിനെ തൊഴാന്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ എത്തിയിരുന്നു.
രാത്രി പുതിയ മേല്‍ശാന്തിയായി രാമന്‍നമ്പൂതിരി സ്ഥാനമേറ്റു. മേല്‍ശാന്തിയെ തന്ത്രി കണ്ഠരര് മോഹനര് അഭിഷേകം നടത്തി. തുടര്‍ന്ന് ശ്രീകോവിലില്‍ വെച്ച് മൂലമന്ത്രം ചൊല്ലിക്കൊടുത്തു. മാളികപ്പുറ മേല്‍ശാന്തിയായി പി. ശ്രീവത്സവര്‍മയും സ്ഥാനമേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ നട തുറക്കുമ്പോള്‍ ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തിയിരുന്നു.












Click it and Unblock the Notifications