Get Updates
Get notified of breaking news, exclusive insights, and must-see stories!

മോട്ടോര്‍ വാഹന വകുപ്പില്‍ വാക്കി-ടോക്കി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ വാക്കി-ടോക്കികള്‍ ഉപയോഗിക്കുന്നു. 1.30 ലക്ഷം വില വരുന്ന 10 വാക്കി-ടോക്കികള്‍ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങി.

മോട്ടോര്‍ വാഹനവകുപ്പിന്റെ നാല് മേഖലകളിലായി ഓരോ ജോഡി വാക്കി-ടോക്കികള്‍ നല്‍കും. ഒരു ജോഡി തിരുവനന്തപുത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കും.

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പി. സോമരാജന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി. ഡി. സുകുമാരന് ഒരു ജോഡി വാക്കി-ടോക്കി കൈമാറി കൊണ്ട് വാക്കി-ടോക്കി ഉപയോഗിക്കുന്നത് ഉദ്ഘാടനം ചെയ്തു.

13,000 രൂപ വില വരുന്ന 420 ഗ്രാം തൂക്കമുള്ള 10 വാക്കി-ടോക്കികളാണ് വാങ്ങിയത്. കൂടുതല്‍ വാക്കി-ടോക്കികള്‍ ഈ വര്‍ഷം തന്നെ വാങ്ങും.

ചെക്കിംഗ് പോയിന്റുകളില്‍ നിര്‍ത്താതെ ഓടിച്ചുപോകുന്ന മോട്ടോര്‍ വാഹന യാത്രക്കാരെ പിടികൂടാന്‍ വാക്കി-ടോക്കി വഴി വിവരം കൈമാറുന്നത് സഹായിക്കും.

പരിശോധകരുടെ കണ്ണ് വെട്ടിച്ച് കടക്കുന്ന വാഹനങ്ങളുടെ നമ്പരും മറ്റും അടുത്ത ചെക്ക് പോസ്റിലേക്ക് ഉടന്‍ തന്നെ വാക്കി-ടോക്കിയിലൂടെ കൈമാറാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+