കാണ്ഡഹാറില്‍ ബോംബാക്രമണം; 11 മരണം
ഇസ്ലാമബാദ്: കാണ്ഡഹാറില്‍ യുഎസ് വിമാനങ്ങള്‍ നവംബര്‍ 16 വെള്ളിയാഴ്ച നടത്തിയ ബോംബ് ആക്രമണത്തില്‍ താലിബാന്റെ വിദേശകാര്യവകുപ്പ് കെട്ടിടവും ഒരു പള്ളിയും തകര്‍ന്നു. അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് (എഐപി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആക്രമണത്തില്‍ 11 പേര്‍ മരിച്ചതായും പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ എഐപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 25 പേര്‍ക്ക് പരിക്കേറ്റു.
കാണ്ഡഹാര്‍ വിമാനത്താവളം വടക്കന്‍ സഖ്യം പിടിച്ചെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കാണ്ഡഹാര്‍ പിടിച്ചെടുക്കാനായി മുന്നേറുന്ന വടക്കന്‍ സഖ്യവുമായി താലിബാന്‍ തീവ്രപോരാട്ടം നടത്തിവരികയാണ്.












Click it and Unblock the Notifications