കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാക് പ്രദേശത്ത് ബോംബ് വീണു
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രദേശത്ത് യു എസിന്റെ ബോംബ് വീണു.
അഫ്ഗാനിസ്ഥാന് അതിര്‍ത്തിക്കടുത്താണ് ബോംബ് വീണത്. പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഖുര്‍റം എന്ന ആദിവാസി പ്രവിശ്യയിലാണ് ബോംബ് വീണത്. ആള്‍പാര്‍പ്പില്ലാത്ത പ്രദേശമാണിത്. ആരും മരിച്ചതായി ഇതുവരെ അറിവായിട്ടില്ല.
യു എസ് അഫ്ഗാനിസ്ഥാനില്‍ ആക്രമണം തുടങ്ങിയ ശേഷം ഇത് ആദ്യമായിട്ടാണ് പാകിസ്ഥാന് അതിര്‍ത്തിയില്‍ ബോംബ് വീഴുന്നത്. അതിര്‍ത്തി കാവലിനായി ഉയര്‍ത്തിയ ഒരു കാവല്‍ പുരക്ക് സമീപമാണ് ബോംബ് വീണത്.
താലിബാന് അനുകൂലികള്‍ പാകിസ്ഥാനിലേക്ക് കടക്കുന്നത് തടയാനായി പാക് അതിര്‍ത്തിയില്‍ ആകെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയിലെ സുരക്ഷാക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ പാകിസ്ഥാന് പ്രസിഡന്റ് മുഷറഫ് യോഗം വിളിച്ചിട്ടുണ്ട്.