Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ഇന്ത്യയുമായി സൈനികബന്ധത്തിന്

ദില്ലി: ഇന്ത്യയുമായി ആയുധവില്പനയടക്കമുള്ള ദീര്‍ഘകാല സൈനികസഹകരണം സ്ഥാപിക്കാന്‍ അമേരിക്ക തയ്യാറാവുന്നു. യുഎസ് അംബാസഡര്‍ റോബര്‍ട്ട് ഡി ബ്ലാക്ക്വില്‍ നവമ്പര്‍ 17 ശനിയാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

അമേരിക്കയുടെ ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനെത്തുന്നുണ്ട്. യുഎസിന്റെ ഏഷ്യയിലെ കമാന്ററായ അഡ്മിറല്‍ ഡെന്നീസ് ബ്ലെയര്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ രണ്ടാഴ്ചയ്ക്കകം ദില്ലിയിലെത്തും. ഇന്ത്യയുമായി അതിപ്രധാനമായ സൈനികബന്ധത്തിന് തുടക്കമിടാന്‍ യുഎസ് ആഗ്രഹിക്കുന്നു- ബ്ലാക്് വില്‍ പറഞ്ഞു.

ഇന്ത്യയെ വളര്‍ന്നുവരുന്ന വന്‍ശക്തിയായി അമേരിക്ക കണക്കാക്കുന്നു. അതുകൊണ്ട് ഇന്ത്യയുമായി ദീര്‍ഘകാലത്തെ സൈനികബന്ധത്തിനും അമേരിക്ക ആഗ്രഹിക്കുന്നു. - ബ്ലാക് വില്‍ വിശദമാക്കി.

വാജ്പേയി ഈയിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലമായാണ് ഈ തീരുമാനം. ഏഴ് കാര്യങ്ങളില്‍ വാജ്പേയിയും ബുഷും തമ്മില്‍ ധാരണയായിട്ടുണ്ട്. സൈനിക-പ്രതിരോധ മേഖലയിലെ ബന്ധം, തീവ്രവാദത്തിനെതിരായ ആഗോളയുദ്ധം, യുദ്ധാന്തര അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയകാലാവസ്ഥ , കൂട്ടനാശത്തിനുപയോഗിക്കാവുന്ന ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, ആണവ സഹകരണം എന്നിവയാണ് ഈ ഏഴുകാര്യങ്ങള്‍. ഏഷ്യയുടെ സുരക്ഷിതത്വത്തിന് ഇന്ത്യയ്ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ട്.- അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്നം ഇന്ത്യാ-യുഎസ് ബന്ധത്തിന് തടസ്സമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ആയുധങ്ങള്‍ക്കായി ഇന്ത്യ റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+