വ്യാജബോംബ് ഭീഷണി ഭീതി വിതച്ചു
കോഴിക്കോട്: വ്യാജബോംബ് ഭീഷണി നവംബര്‍ 16 വെള്ളിയാഴ്ച കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്റില്‍ അല്പനേരം ഭീതി സൃഷ്ടിച്ചു.
ബസ് സ്റാന്റില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് ആശങ്കയുണ്ടാക്കിയത്. ബസ് സ്റാന്റിലുള്ളവര്‍ എത്രയും പെട്ടെന്ന് അവിടെ നിന്ന് ഒഴിഞ്ഞുപോവണമെന്ന് ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു.
ബോംബ് സ്ക്വാഡും പരിശീലനം ലഭിച്ച പട്ടികളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications