കോണ്‍. ഗ്രൂപ്പു പോര്് കൊഴുക്കുന്നു
തിരുവനന്തപുരം : ആന്റണിയുടെ മധുവിധു കാലം കഴിഞ്ഞതോടെ കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്ക് അമ്മായിയമ്മ പ്പോരിന്റെ തീവ്രതയിലെത്തുന്നു.
കരുണാകരനും കെ മുരളീധരനുമെതിരെ പരസ്യവിമര്‍ശനമുന്നയിച്ച കെ കെ രാമചന്ദ്രന് മാസ്റര്‍ എം എല്‍ എയ്ക്കെതിരെ നടപടിയെടുക്കണമെന്ന ഐ ഗ്രൂപ്പിന്റെ കടുംപിടിത്തം ഫലം കാണാനാണ് സാധ്യത. ഇതോടു കൂടി സംഘര്‍ഷം വര്‍ദ്ധിക്കും.
ഇതിനിടെ അച്ചടക്ക ലംഘനത്തിനുള്ള ഷോ കോസ് നോട്ടീസിനുള്ള മറുപടിയിലും രാമചന്ദ്രന് മാസ്റര്‍ കരുണാകരനെയും മുരളീധരനെയും രൂക്ഷമായി വിമര്‍ശിച്ചു. സീനിയര്‍ കോണ്‍ഗ്രസ് നേതാവായ കരുണാകരനടക്കമുള്ളവര്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടു നിന്നാല്‍ താനും അപ്രകാരം ചെയ്യാമെന്നാണ് മാസ്റര്‍ തുറന്നടിച്ചത്.
എ ഐ സി സി പ്രസഡന്റ് സോണിയാ ഗാന്ധി, ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, മുഖ്യമന്ത്രി എ കെ ആന്റണി എന്നിവര്‍ക്കും മറുപടിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സീനിയര്‍ നേതാക്കള്‍ക്ക് പ്രത്യേക പരിരക്ഷ നല്കുന്ന പതിവ് കോണ്ഗ്രസിലില്ലെന്നാണ് മാസ്ററുടെ പുതിയ പരിഹാസം. കരുണാകരനും ആന്റണിയും പറയുന്നതിനെ എനിക്കൊന്നും ചെയ്യാനിാവല്ലെന്ന മുരളീവിലാപത്തിനു മറുപടിയാണിത്.
പി സി ചാക്കോയുടെ പേരില്‍ അച്ഛനും മകനും തമ്മില്‍ നടന്ന പോരാട്ടം , മകന്റെ പ്രതിച്ഛായ നന്നാക്കാനായി പിതാവ് നടത്തിയ നാടകമാണെന്ന് സംഭാഷണമധ്യേ ചില പത്ര പ്രവര്ത്തകസുഹൃത്തുക്കളോട് സൂചിപ്പിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. മുരളിയെയോ അദ്ദേഹത്തിന്റെ കുടുംബത്തേയോ വിമര്‍ശിച്ചിട്ടില്ല കത്തില്‍ സൂചിപ്പിക്കുന്നു.
തന്റെ നിലപാട് ന്യായീകരിക്കാന്‍ മാസ്റര്‍ ആയുധമാക്കുന്നത് കെ പി സി സി പ്രസിഡന്റിന്റെ ഭൂതകാലമാണ്. ആന്റണിയെ മുക്കാലിയില്‍ കെട്ടിയടിക്കണമെന്ന മുരളീധരന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഡയലോഗും, അച്ഛനാനപ്പുറമേറിയാല് പുത്രനുണ്ടാമോ അത്തഴമ്പ് എന്ന കരുണാകരന്റെ ഉപമയും അച്ചടക്കലംഘനത്തിന്റെ പരിധിയില്‍ വരില്ലേയെന്ന അദ്ദേഹത്തിന്റെ ചോദ്യം ഐ ഗ്രൂപ്പിനെ പ്രകോപ്പിക്കാന്‍ വേണ്ടിത്തന്നെയാണ്.
മറുവശത്ത് ഐ ഗ്രൂപ്പും കരുതലില്ത്തന്നെയാണ്. മാസ്റേറുടേത് പാവ കളിയാണെന്നും അണിയറയ്ക്കു പിന്നില്‍ ചരടു വലിക്കുന്നത് പ്രമുഖരാണെന്നും അവര്‍ക്കറിയാം. രാമചന്ദ്രന് മാസ്ററുടെ പ്രസ്താവനകല്‍ അവഗണിക്കാനായിരുന്നു ഗ്രൂപ്പിന്റെ ആദ്യതീരുമാനം. എന്നാല്‍ ടി എച്ച് മുസ്തഫയും പരസ്യപ്രസ്താവനയുമായി എത്തിയതോടെയാണ് ശക്തിയായി തിരിച്ചടിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചത്.
ഏതായാലും മധുവിധുവിന്റെ ആലസ്യം കഴിഞ്ഞു വരുന്ന ആന്റണിയ്ക്ക് ഇനിയുള്ള കാലം കയ്പേറിയതാതിരിക്കും. കയ്പനീരും കുടിച്ച് എത്രകാലം അദ്ദേഹം തുടരുമെന്നതാണ് കണ്ടറിയേണ്ടത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications