Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം

തലശ്ശേരി : കണ്ണൂരില്‍ വീണ്ടും സംഘര്‍ഷത്തിന്റെ തീപ്പൊരികള്‍. ജില്ലയില്‍ ബി ജെ പിയും സി പി എമ്മും വീണ്ടും പോരിനിറങ്ങുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങുന്നു. ഡിസംബര്‍ രണ്ടിനാണ് ബി ജെ പി നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്ററുടെ ബലിദാന ദിനം.

ധര്‍മ്മടത്തും പരിസരപ്രദേശങ്ങളിലുമായി നവമ്പര്‍ 16 വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച കാലത്തുമായി നടന്ന വിവിധ അക്രമസംഭവങ്ങളില്‍ ഒരു സി പി എം പ്രവര്‍ത്തകന്റെ വീട് തകര്‍ക്കപ്പെട്ടു.രണ്ടു ബി ജെ പി അനുഭാവികള്‍ക്ക് വെട്ടേറ്റു. രണ്ടു ദിവസം മുമ്പ് നടന്ന സംഘര്‍ഷത്തില്‍ രണ്ട് സി പി എമ്മുകാര്‍ക്കും ഈയിടെ സിപിഎം വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മറ്റു രണ്ട് യുവാക്കള്‍ക്കും വെട്ടേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് അക്രമം വ്യാപിച്ചതെന്ന് പോലീസ് പറഞ്ഞു.

മേലൂരിലെ സി പി എം പ്രവര്‍ത്തകനായ കുറുവേക്കണ്ടി രഞ്ജിത്തിന്റെ വീടാണ് അക്രമിക്കപ്പെട്ടത്. തിരിച്ചടിയെന്നോണം ബി ജെ പി പ്രവര്‍ത്തകരായ മമ്മാലി സുധീഷ്, പുഞ്ചയില്‍ സുമേഷ് എന്നിവരെ മുഖംമൂടി സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ധര്‍മ്മടം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+