യു ഡി എഫ് ഭരണം പരാജയം: എല്‍ ഡി എഫ്
തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തെ യു ഡി എഫ് ഭരണം തികഞ്ഞ പരാജയമായിരുന്നെന്ന് എല്‍ ഡി എഫ്.
എല്‍ ഡി എഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയാണ് ഇത് വ്യക്തമാക്കിയത്. കര്‍ഷകരുടെ ദയനീയ അവസ്ഥയെ കുറിച്ച് പറഞ്ഞ് അധികാരത്തിലെത്തിയ യു ഡി എഫിന് ഇതുവരെ അവരുടെ നന്മക്ക് വേണ്ടി ഒന്നും ചെയ്യാനായിട്ടില്ല. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് ആന്റണി സര്‍ക്കാര്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നത്.
രാജാക്കാട് നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് എല്‍ ഡി എഫ് അന്വേഷിക്കുമെന്നും എല്‍ ഡി എഫ് സംഘം രാജാക്കാട് നന്ദര്‍ശിക്കുമെന്നും പാലൊളി പറഞ്ഞു.












Click it and Unblock the Notifications