രാജാക്കാട്: ജുഡീഷ്യല്‍ അന്വേഷണം നടത്തണം
തിരുവനന്തപുരം: രാജാക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മലംതീറ്റിച്ച സംഭവത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളിമുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. നവമ്പര്‍ 17 ശനിയാഴ്ച നടന്ന ഇടതുമുന്നണി യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണിയുടെ ആറ് മാസത്തെ ഭരണം സമ്പൂര്‍ണ്ണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നാഥനില്ലാക്കളരിയായി മാറി. പൊലീസിനെതിരെ കോണ്‍ഗ്രസില്‍ തന്നെ വിമര്‍ശനം ഉയരുകയാണ്- അദ്ദേഹം പറഞ്ഞു.
ആന്റണിയുടെ പൊലീസ്രാജിനെതിരെ ഇടതുമുന്നണി ശക്തമായ സമരം തുടങ്ങും. കാര്‍ഷിക-വ്യവസായികമേഖലകളില്‍ നില മെച്ചപ്പെടുത്തുന്നതില്‍ ആന്റണി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications