ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് വര്‍ഗീസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസന്വേഷണത്തിനായി നവംബര്‍ 16 വെള്ളിയാഴ്ച യാണ് റെയ്ഡ് തുടങ്ങിയത്.
ജോര്‍ജ് വര്‍ഗീസിന്റെ നന്ദന്‍കോടുള്ളവീട്ടിലും ഭാര്യയുടെ പട്ടത്തുള്ള വീട്ടിലും റെയ്ഡ് നടന്നു. ഇടുക്കിയിലുള്ള സഹോദരിയുടെ വീട്ടിലും റെയ്ഡുണ്ടായി. ഇദ്ദേഹത്തിനെതിരെ പല വിജിലന്‍സ് കേസുകളും നിലവിലുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ഇവിടെ നിന്ന് ചില സുപ്രധാന രേഖകള്‍ പിടിച്ചെടുത്തെന്നാണ് അറിയുന്നത്.












Click it and Unblock the Notifications