വൃശ്ചികം ഒന്നിന് ആയിരങ്ങള്‍ ദര്‍ശനത്തിനെത്തി
ശബരിമല: വൃശ്ചികം ഒന്നിന് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ശരണമന്ത്രങ്ങളുമായെത്തി ശാസ്താവിനെ ദര്‍ശിച്ച് സായൂജ്യമടഞ്ഞു.
വന്‍തിരക്കാണ് ശബരിമലയില്‍ നവംബര്‍ 16 വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഉച്ചപൂജയ്ക്കു ശേഷം നടയടക്കും വരെ അയ്യപ്പഭക്തര്‍ സന്നിധാനത്തേക്ക് എത്തികൊണ്ടിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ പുതിയ മേല്‍ശാന്തിയായ രാമന്‍ നമ്പൂതിരി നട തുറന്നു. തുടര്‍ന്ന് അഭിഷേകത്തിനും ഗണപതിഹോമത്തിനും ശേഷം ഉച്ചപൂജ നടന്നു.
വെള്ളിയാഴ്ച ശബരിമലയില്‍ കനത്ത മഴ പെയ്തു. മഴ കോരിച്ചൊരിയുമ്പോഴും അയ്യപ്പദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടര്‍ന്നുകൊണ്ടിരുന്നു.
പമ്പയില്‍ മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications