ബാലന്‍ മാഷിനറിയാം,സ്കൂള്‍ നടത്താന്‍....
കോഴിക്കോട് : ഒരു സാധാരണ ഗവ. എല്‍ പി സ്ക്കൂളിനെക്കുറിച്ചുള്ള ധാരണകള്‍ ബാലന്‍ മാഷ് കണ്ണഞ്ചേരിയില്‍ തിരുത്തിയെഴുതുന്നു.ഈ ഗവ. എല്‍ പി സ്ക്കൂളും, ഇവിടത്തെ ഹെഡ് മാസ്ററും ഇന്ന് നാട്ടുകാരുടെ ഏറ്റവും വലിയ സ്വത്താണ്. ഇങ്ങനെയൊരു മാസ്ററെ തങ്ങളുടെ കുട്ടികള്‍ക്ക് കിട്ടിയതില്‍ അവരോരോരുത്തരും അഭിമാനിക്കുന്നു. കാരണം അവരുടെ കുട്ടികള്‍ അത്രയേറെ സന്തോഷത്തോടെയാണ് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ ഏറ്റുവാങ്ങുന്നത്.
കണ്ണഞ്ചേരി ഗവ. എല്‍ പി സ്ക്കൂളിന്റെ ഹൈഡ് മാസ്ററായി 1998 ല്‍ ബാലകൃഷ്ണന്‍ മാസ്റര്‍ ചാര്‍ജെടുക്കുമ്പോള്‍ സ്ക്കൂളിന്റെ അവസ്ഥയെക്കുറിച്ചറിഞ്ഞാലേ, ഈ നാടിന്റെയാകെ മനസ്സു കവരാന്‍ മാസ്റര്‍ പ്രയോഗിച്ച മാസ്മരവിദ്യയുടെ മാന്ത്രിക ശക്തി ബോദ്ധ്യപ്പെടൂ.
ആകെ 76 കുട്ടികളുമായി സ്ക്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ് ബാലകൃഷ്ണന്‍ മാസ്റര്‍ ഹെഡ്മാസ്ററായെത്തുന്നത്. ഭൂരിപക്ഷവും അപ്പോഴേയ്ക്കും നല്ല വിദ്യാഭ്യാസം തേടി ഇംഗ്ളീഷ് മീഡിയത്തില്‍ ചേക്കേറി. പതറാന്‍ പക്ഷേ അദ്ദേഹം തയ്യാറല്ലായിരുന്നു.
അക്ഷരം പഠിപ്പിക്കുന്നതിന് പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ഒരു വിദ്യയാണ് മണ്ണെഴുത്തു കളരി. വിരല്‍ കൊണ്ട് അക്ഷരങ്ങളോരോന്നായി മണ്ണിലെഴുതി പഠിപ്പിക്കുന്ന രീതിയാണിത് . അക്ഷരം പഠിപ്പിക്കാന്‍ ആധുനിക കാലത്ത് ബാലകൃഷ്ണന്‍ മാസ്റര്‍ തിരഞ്ഞെടുത്തത് ഈ പ്രാചീന വിദ്യയാണ്.
സ്നേഹവും വാത്സല്യവും സമം ചേര്‍ത്ത് , മാസ്റര്‍ കുരുന്നുകളെ അക്ഷരം പഠിപ്പിക്കുമ്പോള്‍, അവര്‍ അത് അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെയാണ് ഏറ്റുവാങ്ങുന്നത്. 76 ല്‍ നിന്നും സ്ക്കൂളിന്റെ അഗബലം 327ല്‍ എത്തിയതു തന്നെ മാസ്ററുടെ വിദ്യ ഫലിച്ചതിനു തെളിവ്. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ഈ വര്‍ഷത്തെ പുരസ്കാരം അദ്ദേഹത്തിനു നേടിക്കൊടുക്കുന്നതു വരെയെത്തിച്ചു, സ്കൂളിനു വേണ്ടി മാസ്റര്‍ നടത്തിയ സമര്‍പ്പിത പ്രവര്‍ത്തനം.
രക്ഷാകര്‍ത്താക്കളുടെ അകമഴിഞ്ഞ പിന്തുണയും അദ്ദേഹത്തിനുണ്ട്. പ്രവര്‍ത്തനനിരതമാണ് പി ടി എ . അവര്‍ കുട്ടികള്‍ക്കായി ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും രക്ഷാകര്‍ത്താക്കളെ സജീവമായി ക്യാമ്പില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
ജില്ലാ കോടതിയിലും ജയിലിലും പോലീസ് സ്റേഷനിലും വച്ചു നടന്ന ക്യാമ്പുകള്‍ വളരെ പ്രയോജനപ്രദമായിരുന്നു.- മാസ്റര്‍ ഓര്‍മ്മിക്കുന്നു.
ഇനിയും സ്ക്കൂളിന് പരാധീനതകളുണ്ട്. ഒന്‍പത് ഡിവിഷനുകളിലേയ്ക്ക് ഒരു പാര്‍ട്ട് ടൈം അറബ് അദ്ധ്യാപകന്‍ ഉള്‍പ്പെടെ ആകെ ആറുപേരെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. മൂന്നു പേരെക്കൂടി പി ടി എ നിയമിച്ചിട്ടുണ്ട്. ശമ്പളം നല്‍കുന്നതും പി ടി എ തന്നെ. സംസ്ഥാനത്ത് ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഏക സ്ക്കൂളും ഇതുതന്നെയായിരിക്കും.
സ്ക്കൂള്‍ അപ് ഗ്രേഡ് ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ബാലകൃഷ്ണന്‍ മാസ്റര്‍ ആവശ്യപ്പെടുന്നു. നാലാം ക്ലാസ്സു കഴിയുന്ന കുട്ടികള്‍ക്കു ചേരാന്‍ സമീപത്തെങ്ങും സ്ക്കൂളില്ല.
അശ്രാന്ത പരിശ്രമവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഒന്നും അസാദ്ധ്യമല്ലെന്ന് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുകയാണ് ബാലകൃഷ്ണന്‍ മാസ്റര്‍. അദ്ധ്യാപകന്റെ ഉത്തരവാദിത്വം ശരിക്കറിയാവുന്ന ഒരു മാഷ് . കേരളത്തില്‍ അന്യം നിന്നു വരുന്നതും ഈ വിഭാഗമാണ്.












Click it and Unblock the Notifications