കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് നൈജീരിയ ലോകസുന്ദരി

  • By Staff
Google Oneindia Malayalam News

സണ്‍സിറ്റി: മിസ് നൈജീരിയയ്ക്ക് ലോകസുന്ദരിപ്പട്ടം. ദക്ഷിണാഫ്രിക്കയിലെ സണ്‍സിറ്റിയില്‍ നടന്ന 2001ലെ ലോകസുന്ദരി മത്സരത്തില്‍ മിസ് നൈജീരിയ അഗ്ബാനി ദരേഗോയാണ് കിരീടം നേടിയത്.

ഇത് നാലാം തവണയാണ് ഒരു ആഫ്രിക്കക്കാരിയെ ലോകസുന്ദരിയായി തിരഞ്ഞെടുക്കുന്നത്. 95 രാജ്യങ്ങളിലുള്ള സുന്ദരികളെ പിന്തള്ളിയാണ് അഗ്ബാനി ദരേഗോ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി പ്രിയങ്കാചോപ്രയാണ് അഗ്ബാനി ദരേഗോയെ കിരീടമണിയിച്ചത്.

മത്സരം പകുതി പിന്നിട്ടപ്പോള്‍ മുതല്‍ ദരേഗോ തന്നെയായിരുന്നു മുന്നില്‍. യുഎസ് ടിവി അവതാരകന്‍ ജെറി സ്പ്രിംഗറുടെ ചോദ്യത്തിനുള്ള ദരേഗോയുടെ മറുപടി ഏറെ കയ്യടി നേടി. മരുഭൂമിയിലെ ഒരു ദ്വീപിലേക്ക് പോകുമ്പോള്‍ എന്തെല്ലാം കൂടെക്കൊണ്ടുപോകും? - ഇതായിരുന്നു ജെറി സ്പ്രിംഗറുടെ ചോദ്യം. ഒരു ബൈബിളും ,വെള്ളവും, ഏതാനും കമ്പളിപ്പുതപ്പുകളും- ഇതായിരുന്നു ദരേഗോയുടെ മറുപടി.

18വയസ്സുകാരി അഗ്ബാനി ദരേഗോ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയാണ്. മിസ് അരൂബ സെറില്‍ഡാ ലീ രണ്ടാം സ്ഥാനത്തും മിസ് സ്കോട്ട്ലാന്റ് ജൂലിയറ്റ് ജാനിഹോണ്‍ മൂന്നാംസ്ഥാനത്തും എത്തി. സെറില്‍ഡാ നിയമവിദ്യാര്‍ത്ഥിനിയും ജൂലിയറ്റ് മാധ്യമ വിദ്യാര്‍ത്ഥിനിയുമാണ്.

ഇക്കുറി 100 കോടിജനങ്ങള്‍ ടിവിയില്‍ ലോകസുന്ദരിമത്സരം ആസ്വദിച്ചതായി സംഘാടകര്‍ പറഞ്ഞു. .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X