ഒസാമ ഇപ്പോഴും അഫ്ഗാനിലുണ്ട് : റംസ്ഫീല്‍ഡ്
ടെഹ്റാന്‍: ഒസാമ ബിന്‍ലാദന്‍ പാകിസ്ഥാനിലേക്കു കടന്നതായി താന്‍ കരുതുന്നില്ലെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍സ് പറഞ്ഞു. അതേ സമയം ഒസാമ ബിന്‍ലാദന്റെ അടുത്ത സഹായികളിലൊരാളായ മുഹമ്മദ് അത്തര്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നവമ്പര്‍ 17ശനിയാഴ്ച പെന്റഗണില്‍ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒസാമ ബിന്‍ ലാദന് അഭയം നല്കാന്‍ തയ്യാറുള്ള ചില രാജ്യങ്ങളുണ്ടെന്ന് അറിയാമെന്നും റംസ്ഫീല്‍ഡ് പറഞ്ഞു. അമേരിക്കയുടെ കരസൈനികര്‍ വടക്കന്‍സേനയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് കടന്നുകൊണ്ടിരിക്കുന്നതായും റംസ് ഫീല്‍ഡ് അറിയിച്ചു. ഇതിന്റെ ചില ചിത്രങ്ങളും അദ്ദേഹം വാര്‍ത്താലേഖകരെ കാണിച്ചു.
അതേ സമയം താലിബാന്‍ നേതാവ് മുല്ല ഒമറും, അല്‍-ക്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനും പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള അജ്ഞാത കേന്ദ്രത്തിലേക്കു കടന്നതായി ഇറാനിയന്‍ റേഡിയോ പറയുന്നു. അഫ്ഗാനിസ്ഥാനില്‍നിന്ന് മനറ്റിക് -എ-ആസാദിലേക്കാണ് ഇരുവരും കടന്നതെന്ന് റേഡിയോ പറഞ്ഞു.
തജിക്കിസ്ഥാനിലെ അഫ്ഗാന്‍ ഇസ്ലാമിക് സര്‍ക്കാരിന്റെ ഡെപ്യൂട്ടി അംബാസഡര്‍ മൊഹിയുദ്ദീന്‍ മഹ്ദി ഇറാന്‍ റേഡിയോയുടെ വാര്‍ത്ത ശരിവച്ചിട്ടുണ്ട്.












Click it and Unblock the Notifications