വീരപ്പന്റെ കസെറ്റ് കിട്ടിയില്ല: മുഖ്യമന്ത്രി
ചെന്നൈ: കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഓഡിയോകസെറ്റ് തനിക്ക് ലഭിച്ചില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം വ്യക്തമാക്കി. കസെറ്റ് സംബന്ധിച്ച് തന്നെ യാതൊന്നും ആരും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം നവമ്പര്‍ 17 ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
തമിഴ് മാസികയായ നെറ്റ്ട്രിക്കണ്‍ പത്രാധിപര്‍ എ.എസ്. മണിയാണ് തനിക്ക് അയച്ചുതന്ന ഓഡിയോ കസെറ്റില്‍ വീരപ്പന്‍ കീഴടങ്ങാമെന്നറിയിച്ചതായി ശനിയാഴ്ച വ്യക്തമാക്കിയത്. കസെറ്റ് കിട്ടിയ കാര്യം തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണമായിരുന്നു ഉണ്ടായതെന്നും മണി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
നവംബര്‍ ഏഴിനാണ് കസെറ്റ് കിട്ടിയെന്നും ഒന്‍പതിന് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചെന്നും മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതേപോലെ 1993 ലും 1997 ലും 1998 ലും വീരപ്പന്‍ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications