കണ്ണൂര്‍ പോലീസിന് എ കെ 47തോക്കുകള്‍
കണ്ണൂര്‍ : കണ്ണൂരില്‍ പോലീസിന് എകെ 47 തോക്കുകള്‍. കണ്ണൂര്‍ പൊലീസിന് 17 എകെ47 തോക്കുകളാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് നല്കിയിരിക്കുന്നത്.
ക്രമസമാധാനം കാര്യക്ഷമമാക്കുന്നതിനും പോലീസിനെ ആധുനികവല്‍ക്കരിക്കുന്നതിനും വേണ്ടി 200 എ കെ 47 നുകള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് കേരളത്തിന് അനുവദിച്ചിട്ടുണ്ട് . കേരളാ പോലീസിന് ഇതാദ്യമായാണ് എ കെ 47 തോക്കുകള്‍ ലഭിക്കുന്നത്. അവയില്‍ 17 എണ്ണമേ കേരളത്തിലെത്തിയിട്ടുള്ളൂ. ഇത് മുഴുവന്‍ കണ്ണൂരിലാണെത്തിയിരിക്കുന്നത്. ഇതോടെ പൊലീസ് സേനയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.
ജില്ലാ പോലീസിന് 10 ഉം കെ എ പി ബറ്റാലിയന് ഏഴും വീതം തോക്കുകളാണ് അനുവദിച്ചിരിക്കുന്നത്. ഭാരം വളരെ കുറവായതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ് ഈ തോക്കുകള്‍. മിനിട്ടില്‍ തുടര്‍ച്ചയായി 40 വെടിവയ്ക്കാം. 100മീറ്ററാണ് ദൂരപരിധി.












Click it and Unblock the Notifications