ആദ്യ ദ്രുതവേഗ കോടതി കോട്ടയത്ത് തുറന്നു
കോട്ടയം: കേരളത്തിലെ ആദ്യത്തെ ദ്രുതവേഗ കോടതി കോട്ടയത്ത് തുറന്നു. ഹൈക്കോടതി ജഡ്ജി പി.കെ. ബാലസുബ്രഹ്മണ്യനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കേസുകള്‍ അതിവേഗം തീര്‍ക്കാന്‍ കൂടുതല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. കേരളത്തിലാകെ 27 ദ്രുതവേഗ കോടതികള്‍ തുറക്കാനാണ് പരിപാടി. വേഗത്തില്‍ കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാണ് ഇത്തരം കോടതികള്‍ തുറക്കുന്നത്.
കളക്ടറേറ്റിന്റെ താഴത്തെ നിലയിലാണ് കോട്ടയത്തെ ദ്രുതവേഗകോടതി പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications