Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ അക്രമം; കല്ലേറ്

കണ്ണൂര്‍ : ശ്രീകണ്ഠാപുരത്തിനടുത്ത് ചുഴലിയില്‍ സി പി എം - കോണ്‍ഗ്രസ് സംഘട്ടനം. കല്ലേറിലും ഏറ്റുമുട്ടലിലും പോലീസുകാരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ചുഴലി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് സാരമായി കേടുപറ്റി.

നവമ്പര്‍ 17 ശനിയാഴ്ച രാവിലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ സംഘട്ടനമുണ്ടായത്. ടൗണില്‍ ഇപ്പോഴും കടകള്‍ അടഞ്ഞുകിടക്കുന്നു. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ചുഴലി ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന വിദ ്യാര്‍ത്ഥി സമരമാണ് സംഘര്‍ഷകാരണം. സ്കൂളിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് വിജേഷിനെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ എസ് യു വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി സ്ക്കൂള്‍ പരിസരത്ത് പ്രകടനം നടത്തി. സ്കൂള്‍ പരിസരത്ത് സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചതോടെയാണ് സംഘര്‍ഷമാരംഭിച്ചത്.

പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിനു നേരെ കല്ലേറാരംഭിച്ചു. തുടര്‍ന്ന് എതിര്‍ വിഭാഗക്കാരും തിരിച്ചെറിഞ്ഞു. രൂക്ഷമായ കല്ലേറില്‍ രണ്ടു പോലീസുകാരുടെ തലപൊട്ടി. കല്ലേറിലും സംഘട്ടനത്തിലും പരിക്കേറ്റ പതിനഞ്ചോളം പേരെയും മൂന്ന് പോലീസുകാരെയും തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളിലെ ഏഴോളം പേരെ പോലീസ് അറസ്റുചെയ്തു. കണ്ടാലറിയാവുന്ന 180 ഓളം പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ഡിവൈഎസ്പി ശ്രീശുകന്‍, തളിപ്പറമ്പ് സിഐ കെ. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+