ഒസാമ അഫ്ഗാന്‍ വിട്ടു: താലിബാന്‍
ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടെന്ന് താലിബാന്‍ വക്താവ്. നവമ്പര്‍ 17 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പാകിസ്ഥാനിലെ താലിബാന്‍ അംബാസഡര്‍ അബ്ദുള്‍ സലാം സയിഫ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ഭാര്യയും കുട്ടികളുമായി ഒസാമ അഫ്ഗാനിസ്ഥാന്‍ വിട്ടുകഴിഞ്ഞു. പക്ഷെ എവിടേക്കാണ് അദ്ദേഹം പോയതെന്ന് തങ്ങള്‍ക്കറിവില്ല- അബ്ദുള്‍ സലാം സയിഫ് പറഞ്ഞു. അതേ സമയം പെന്റഗണ്‍ കേന്ദ്രങ്ങള്‍ ഇക്കാര്യം നിഷേധിച്ചു. ഒസാമ അഫ്ഗാന്‍ വിട്ടതായി തങ്ങള്‍ക്കറിവില്ലെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.
ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടതായുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ബ്രിട്ടന്റെ വിദേശമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications