അല്‍ ക്വെയ്ദ താലിബാന്‍ ഭടന്മാരെ കൊല്ലുന്നു
ലണ്ടന്‍: വടക്കന്‍ സഖ്യത്തിന് കീഴടങ്ങുന്നത് ഒഴിവാക്കാനായി അല്‍ ക്വെയ്ദ താലിബാന്‍ ഭടന്മാരെ കൊല്ലുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഡയ്ലി ടെലഗ്രാഫ് പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കുണ്ഡുസ് ആക്രമിക്കപ്പെട്ടപ്പോള്‍ 150 -ാളം വരുന്ന താലിബാന്‍ സംഘം കൂറുമാറുന്നതൊഴിവാക്കാനായിരുന്നു ഈ കൂട്ടക്കൊല. അല്‍ക്വൈയ്ദയുടെ ഒരു വിദേശ കമാന്ററാണ് കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്. കുണ്ഡുസില്‍ നിന്ന് ഓടിപ്പോന്ന നാട്ടുകാരാണ് ഈ വിവരം വെളിപ്പെടുത്തിയത്. നവംബര്‍ 16 വെള്ളിയാഴ്ചയാണ് കൂട്ടക്കൊല നടന്നത്. അന്നേദിവസം ജനറല്‍ മിരാരി നാസരിയുടെകീഴിലുള്ള 1000-ാളം താലിബാന്‍കാര്‍ വടക്കന്‍ സഖ്യത്തോട് ചേര്‍ന്നു.
യു എസ് ആക്രമണം ചെറുക്കാനായി താലിബാന്‍കാര്‍ 100 -ാളം കുണ്ഡുസ് നിവാസികളെ ബന്ധികളാക്കിയിരുന്നു. കുണ്ഡുസ് പൊതുവെ വിജനമാണ്. കടകള്‍ ഒന്നും തന്നെ തുറക്കുന്നില്ല. നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. അല്‍ ക്വെയ്ദയില്‍ ചേരാനായി ജനങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഇത് മറയാക്കി പുറത്തിറങ്ങുന്ന നാട്ടുകാര്‍ ഒളിച്ച് രക്ഷപ്പെടുകയാണെന്നും രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു.












Click it and Unblock the Notifications