ഒസാമ പാക് അധീശ കശ്മീരില്‍?
ദില്ലി: ഒസാമ ബിന്‍ ലാദന്‍ പാക് അധീശ കശ്മീരില്‍ അഭയം തേടുമെന്ന് അഭ്യൂഹം. ഒസാമ പാക് അധീശ കശ്മീരില്‍ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഇന്ത്യ ഇന്റലിജന്‍സ് ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ തന്നെ ഇന്ത്യ ഇസ്ലാം വിരുദ്ധ രാഷ്ട്രമാണെന്ന് ഒസാമ വ്യക്തമാക്കിയുട്ടുണ്ട്. ഒസാമ ഇവിടെ എത്തിയാല്‍ കശ്മീരലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുമെന്നതിനാലാണ് ഇന്ത്യ ഇതില്‍ ശ്രദ്ധിക്കുന്നത്. കശ്മീര്‍ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനം കൂടുന്നതിനൊപ്പം മയക്ക് മരുന്ന് വ്യാപാരം, കള്ളനോട്ടിന്റെ പ്രചാരം എന്നിവയും കശ്മീര്‍ മേഖലയില്‍ കൂടാന്‍ ഇത് ഇടയാക്കും.
പാകിസ്ഥാനില്‍ താലിബാനെ പിന്‍തുണയ്കുന്നവര്‍ ഇപ്പോഴും ഉള്ളതുകൊണ്ട് പാക് അധീശ കശ്മീരില്‍ ഒസാമയ്ക് ഒളിയ്കാന്‍ വിഷമമുണ്ടാവുകയില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കശ്മീരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ താലിബാനും ഒസാമയ്കും ഉള്ള പങ്ക് സര്‍ക്കാരിന് വ്യക്തമായി അറിയുന്നതാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയിലേക്ക് കടന്ന ആക്രമണകാരികളില്‍ വലിയൊരു സംഘം അഫ്ഗാന്‍കാര്‍ ഉണ്ടായിരുന്നു. കൂലി പടയാളികളായാണ് അവര്‍ എത്തിയിരുന്നതെന്നാണ് ഇന്ത്യ കരുതുന്നതെങ്കിലും അവരുടെ കൂട്ടത്തില്‍ കടത്ത താലിബാന്‍ വാദികളും ഉണ്ടായിരുന്നതിന് ഇന്ത്യയുടെ കൈയില്‍ തെളിവുകളുണ്ട്.












Click it and Unblock the Notifications