പാര്‍ലമെന്റ് സമ്മേളനം തുടങ്ങി
ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 19 തിങ്കളാഴ്ച തുടങ്ങി. മാധവറാവു സിന്ധ്യക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തിങ്കളാഴ്ച സമ്മേളനം പിരിഞ്ഞു.
തുര്‍ന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗം നടക്കുന്നുണ്ട്. സമ്മേളനത്തില്‍ ഭരണപക്ഷത്തിന് നേരെ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്റെ പ്രധാന ഉദ്ദേശം. ഭികര വിരുദ്ധ ഓഡിനന്‍സ് (പോട്ടോ), അയോദ്ധ്യയിലെ തര്‍ക്ക സ്ഥലത്ത് വി എച്ച് പി യുടെ കടന്നു കയറ്റം, ലോക വ്യാപാര സംഘടനാ യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, അഫ്ഗാന്‍ പ്രശ്നത്തില്‍ രാജ്യം സ്വീകരിക്കുന്ന സമീപനം തുടങ്ങിയവ ആയിരിക്കും വരും ദിവസങ്ങളില്‍ പാര്‍മെന്റില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍. പോട്ടോയെ ചൊല്ലി സഭയില്‍ സംഘര്‍ഷം തന്നെ ഉണ്ടായാലും അതിശയിക്കേണ്ട. പോട്ടോനടപ്പാക്കുന്നതിനെ അരയും തലയും മുറുക്കി എതിര്‍ക്കാന്‍ തന്നെയാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. കഴിഞ്ഞ കുറെ ദിവസങ്ങളായി അത് സഭക്ക് പുറത്ത് അരങ്ങേറുന്നുണ്ട്.
പോട്ടോ എങ്ങനെയും പാസാക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. പ്രതിപക്ഷ കക്ഷികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പ്രധാന മന്ത്രി തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച തന്നെയാണ് ഈ യോഗം. ചൊവാഴ്ച പ്രധാനമന്ത്രി അഖില കക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ഭരണപക്ഷം പോട്ടോയില്‍ ഭേതഗതികള്‍ വരുത്തിയാല്‍ അതിനെ അനുകൂലിക്കാന്‍ പ്രതിപക്ഷം തയ്യാറായേക്കും.
ഫെര്‍ണാണ്ടസിനെ വീണ്ടും മന്ത്രിസഭയില്‍ എടുത്തതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.












Click it and Unblock the Notifications