ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം
ദില്ലി: കാര്‍ഷികവിലയിടിവില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം ഇരമ്പി. കേരളാ കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തില്‍ നവമ്പര്‍ 19 തിങ്കളാഴ്ച പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടന്നു.
കേരളാഹൗസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് കെ.എം. മാണി നേതൃത്വം നല്കി. കേന്ദ്രത്തിന്റെ കയറ്റിറക്കുമതി നയം മൂലമാണ് കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നത്. ഇതിന് കേന്ദ്രം തന്നെ പരിഹാരം കാണണമെന്നും മാര്‍ച്ചിനെ അഭിസംബോധനചെയ്ത കെ.എം. മാണി പറഞ്ഞു.
കാര്‍ഷികമേഖലിയിലെ തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്രം അടിയന്തരമായി 500 കോടി രൂപ അനുവദിക്കണമെന്നും മാണി പറഞ്ഞു. വി.എം. സുധീരന്‍ എംപിയും പ്രസംഗിച്ചു. കേരളത്തിന്റെ കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവില്‍ പ്രതിഷേധിച്ച് വക്കച്ചന്‍ മറ്റത്തില്‍ എംപി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നിരാഹാരം തുടങ്ങി.












Click it and Unblock the Notifications