സി.കെ. ജാനു രാഷ്ട്രീയ നവോത്ഥാന യാത്രക്ക്
കൊച്ചി: ആദിവാസി നേതാവ് സി.കെ. ജാനു രാഷ്ട്രീയ നവോത്ഥാന യാത്ര നടത്താന്‍ ഒരുങ്ങുന്നു. അധകൃതരെയും ആദിവാസികളെയും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനാണ് ഈ യാത്ര. ആദിവാസി ദളിത് സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് യാത്ര.
കാസര്‍കോഡുനിന്ന് തിരുവനന്തപുരം വരെയാണ് ഇത് സംഘടിപ്പിക്കുന്നത്. 2002 ജനവരി രണ്ടാം വാരം ഇത് തുടങ്ങുമെന്ന് ജാനു കൊച്ചിയില്‍ വ്യക്തമാക്കി. ആദിവാസി ഗോത്ര പരിഷത്താണ് ഈ പുതിയ യാത്ര നടത്താന്‍ തീരുമാനമെടുത്തത്. നവംബര്‍ 17,18 തീയതികളില്‍ ഇടുക്കിയിലാണ് പരിഷത്ത് യോഗം ചേര്‍ന്നത്.
വിവിധ ആദിവാസി മേഖലകളില്‍ കൂടി ആയിരിക്കും യാത്ര സംഘടിപ്പിക്കുക. ഏറെക്കാലമായി അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നെങ്കിലും മുഖ്യമന്ത്രിയുടെ വീടിന്റെയും സെക്രട്ടേറിയറ്റിന്റെയും മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോഴേ പരിഹാരമുണ്ടായുള്ളു.- ജാനു പറഞ്ഞു.
നവംബര്‍ 27 ന്് നടക്കുന്ന ആദിവാസി ഗ്രാമപഞ്ചായത്തില്‍ നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ സംസാരിക്കുമെന്ന് ജാനു പറഞ്ഞു.












Click it and Unblock the Notifications