താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് പത്മജ
തിരുവനന്തപുരം: പാതിരാമണല്‍ ഒബറോയ് ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെടുത്തതാണെന്ന് കെടിഡിസി അധ്യക്ഷ പത്മജ പറഞ്ഞു. നവമ്പര്‍ 19 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്മജ.
ഈ ഇടപാടിലേക്ക് തന്റെ പേര്‍ വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്. ലണ്ടനിലേക്ക് വേള്‍ഡ് ടൂറിസം മേളയില്‍ പങ്കെടുത്തതുമൂലം കേരളത്തിന് ഗുണമുണ്ടായി. 250 കോടി രൂപയുടെ വിവിധ പദ്ധതികള്‍ സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞെന്നും 14 ലക്ഷംരൂപയുടെ കരാര്‍ ഉറപ്പിച്ചുകഴിഞ്ഞെന്നും പത്മജ അഭിപ്രായപ്പെട്ടു.
കെടിഡിസി ആഭ്യന്തരടൂറിസ്റുകളെ ലക്ഷ്യമാക്കി മൂന്നു പുതിയ പാക്കേജുകള്‍ ആരംഭിക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളുമായി ടൂറിസം മേഖലയില്‍ സഹകരിക്കാന്‍ കെടിഡിസി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
പാതിരാമണല്‍ ഒബറോയ് ഗ്രൂപ്പിനു നല്കിയതിനു പിന്നില്‍ പത്മജ ഉള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയതായി പി.സി. ജോര്‍ജ്ജ് എംഎല്‍എ ആരോപിച്ചിരുന്നു.












Click it and Unblock the Notifications