ശ്രീനാരായണഗുരു പ്രതിമ തകര്‍ക്കാന്‍ നീക്കം
കല്ലുവാതുക്കല്‍: കൊല്ലത്തെ കല്ലുവാതുക്കലുള്ള എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെ ശ്രീനാരായണപ്രതിമ തകര്‍ക്കാന്‍ നീക്കം. നവമ്പര്‍ 18 ഞായറാഴ്ചയാണ് ഇതിനുള്ള നീക്കം നടന്നത്.
മന്ദിരത്തിനും പ്രതിമയ്ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പ്രതിമയുടെ മൂക്ക് അടര്‍ന്നു പോയി. ഇതില്‍ പ്രതിഷേധിച്ച് കല്ലുവാതുക്കല്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എസ്എന്‍ഡിപി ശാഖ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ച് ഡിഐജി ഹേമചന്ദ്രന്‍ അന്വേഷിക്കും. 1999 ഫിബ്രവരിയിലും ഇവിടെയുണ്ടായിരുന്ന ശ്രീനാരായണ പ്രതിമ അക്രമികള്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട പുതിയ ശ്രീനാരായണപ്രതിമയാണ് കഴിഞ്ഞ ദിവസം തകര്‍ക്കാന്‍ ശ്രമിച്ചത്. 1999ലെ പ്രതിമതകര്‍ക്കല്‍ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications