വീരപ്പന് വേണ്ടി അട്ടപ്പാടിയില്‍ തിരച്ചില്‍
കോയമ്പത്തൂര്‍: അട്ടപ്പാടിയിലെ കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ വീണ്ടും സംയുക്തസേന വീരപ്പന് വേണ്ടി തിരച്ചില്‍ തുടങ്ങി. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും തിരച്ചില്‍ ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് രക്ഷയില്ലാതായതോടെയാണ് വീരപ്പന്‍ കീഴടങ്ങല്‍ പ്രഖ്യാപനം നടത്തിയതെന്ന് ദൗത്യസേനാംഗങ്ങള്‍ പറയുന്നു.
പുത്തൂരില്‍ ക്യാമ്പുചെയ്താണ് തമിഴ്നാട്-കര്‍ണ്ണാടക ദൗത്യസേനാംഗങ്ങള്‍ അട്ടപ്പാടി അരിച്ചുപെറുക്കുന്നത്. പുതൂരിലെ സ്ക്വാഡില്‍ പത്തംഗങ്ങളാണുള്ളത്. അട്ടപ്പാടിയിലെ മറ്റുഭാഗങ്ങളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസം വീരപ്പന്റെ സഹോദരി മുനിയമ്മാളെ(43) കുളത്തൂര്‍ പൊലീസ് അറസ്റുചെയ്തു. രണ്ടു ലക്ഷം രൂപ തൊണ്ടിയായും മുനിയമ്മാളില്‍ നിന്നും കണ്ടെടുത്തു. വീരപ്പന്റെ സഹായികളായ അഞ്ചുപേരെയും അറസ്റ്ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications