ലോക്കപ്പ് മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം
തിരുവനന്തപുരം: പൊലീസ് കസ്റഡിയില്‍ രണ്ട് യുവാക്കള്‍ ഈയിടെ മരിച്ച സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നവമ്പര്‍ 19 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരമന സ്വദേശി സുഗതകുമാര്‍ തിരുവനന്തപുരം സബ്ജയിലില്‍ ആത്മഹത്യ ചെയ്തു. ദളിത് യുവാവ് ജോയി നാലുദിവസം അനധികൃതമായി പൊലീസ് കസ്റഡിയില്‍ വച്ചതിന് ശേഷമാണ് മരിച്ചത്. മൂന്നാംമുറ വിലക്കിയിട്ടുള്ളതാണ്. അതിനിടയിലാണ് ഈ രണ്ടു യുവാക്കള്‍ മരിച്ചത്. - അച്യുതാനന്ദന്‍ പറഞ്ഞു.
കടുത്ത മര്‍ദ്ദനം വഴിയുള്ള കൊലയാണ് പൊലീസ് നടത്തുന്നത്. ഇതിനെപ്പറ്റിയുള്ള സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിനേ കഴിയൂ. അതിന് സര്‍ക്കാര്‍ തയ്യാറാവണം. -അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications