യുവാവിന്റെ മരണം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ദളിത് യുവാവായ ജോയി പൊലീസ്കസ്റഡിയിലിരിക്കെ മരിച്ച സംഭവത്തെക്കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണം അപര്യാപ്തമാണെന്നാരോപിച്ച് പ്രതിപക്ഷം നവമ്പര്‍ 19 തിങ്കളാഴ്ച നിയമസഭ ബഹിഷ്കരിച്ചു. പ്രാവച്ചമ്പലം സ്വദേശിയായ ജോയി എന്ന ദളിത് യുവാവ് കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റഡിയില്‍ മരിച്ചത്.
ഇതുസംബന്ധിച്ച് നീലലോഹിതദാസന്‍ നാടാര്‍(ജനതാദള്‍) അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ജോയിയുടെ മരണം പൊലീസ് മര്‍ദ്ദനം മൂലമല്ലെന്ന് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസ്സന് വിശദീകരിച്ചു. ഹൃദയസ്തംഭനം മൂലമാണ് ജോയി മരിച്ചതെന്നാണ് പ്രാഥമികമെഡിക്കല് റിപ്പോര്‍ട്ടെന്നും ജോയിയുടെ ആന്തരാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഹസ്സന് പറഞ്ഞു.
നാലു ദിവസം ജോയിയെ അനധികൃതമായി കസ്റഡിയില്‍ വച്ചെന്നും പൊലീസ് ഈ ദിവസങ്ങളില്‍ പീഡിപ്പിച്ചതായി ജോയി വീട്ടുകാരോട് പറഞ്ഞിരുന്നെന്നും നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. പൊലീസ് അതിക്രമത്തെ ഈ സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന് കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications