കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്റെ മരണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദളിത് യുവാവായ ജോയി പൊലീസ്കസ്റഡിയിലിരിക്കെ മരിച്ച സംഭവത്തെക്കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണം അപര്യാപ്തമാണെന്നാരോപിച്ച് പ്രതിപക്ഷം നവമ്പര്‍ 19 തിങ്കളാഴ്ച നിയമസഭ ബഹിഷ്കരിച്ചു. പ്രാവച്ചമ്പലം സ്വദേശിയായ ജോയി എന്ന ദളിത് യുവാവ് കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റഡിയില്‍ മരിച്ചത്.

ഇതുസംബന്ധിച്ച് നീലലോഹിതദാസന്‍ നാടാര്‍(ജനതാദള്‍) അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നു. ജോയിയുടെ മരണം പൊലീസ് മര്‍ദ്ദനം മൂലമല്ലെന്ന് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസ്സന്‍ വിശദീകരിച്ചു. ഹൃദയസ്തംഭനം മൂലമാണ് ജോയി മരിച്ചതെന്നാണ് പ്രാഥമികമെഡിക്കല്‍ റിപ്പോര്‍ട്ടെന്നും ജോയിയുടെ ആന്തരാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു.

നാലു ദിവസം ജോയിയെ അനധികൃതമായി കസ്റഡിയില്‍ വച്ചെന്നും പൊലീസ് ഈ ദിവസങ്ങളില്‍ പീഡിപ്പിച്ചതായി ജോയി വീട്ടുകാരോട് പറഞ്ഞിരുന്നെന്നും നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. പൊലീസ് അതിക്രമത്തെ ഈ സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം നിയമസഭ ബഹിഷ്കരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X