യൂത്ത് ഫ്രണ്ട്(എം) നേതാവിന് മര്‍ദ്ദനം
ആലപ്പുഴ : അഴിമതിയാരോപണമുന്നയിച്ച യൂത്ത് ഫ്രണ്ട് (എം) നേതാവിന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റി യോഗത്തില്‍ മര്‍ദ്ദനം. യൂത്ത് ഫ്രണ്ട് (എം) ആലപ്പുഴ ജില്ലാ സെക്രട്ടറി ജോസഫ് പാലിയത്തിനെയാണ് സ്വന്തം പാര്‍ട്ടിക്കാര്‍ കയ്യേറ്റം ചെയ്തത്. നവമ്പര്‍ 17 ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലാണ് സംഭവം. പരിക്കേറ്റ ജോസഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ജോസ് കോയിപ്പള്ളിക്കെതിരെയാണ് ജോസഫ് ആരോപണമുന്നയിച്ചത്. ബി ജെ പി പ്രവര്‍ത്തകനായ തുളസി കൃഷ്ണനെ അസിസ്റന്‍്റ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ജോസ് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചയുടനെ ജോസ് കോയിപ്പള്ളി, മറ്റു രണ്ടു നേതാക്കളായ റോയി കോട്ടപ്പറമ്പനും ജോയ് കനകമംഗലവുമായി ചേര്‍ന്ന് ജോസഫിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവത്രേ.
പി.സി. തോമസ് എം പി യെ പുറത്താക്കിയതോടെ സംഘടനയിലുണ്ടായ പിളര്‍പ്പുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തോമസുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്ന ഒരു വിഭാഗം ആലപ്പുഴയിലുണ്ട് . അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലുള്‍പ്പെടുത്തുന്നതിന് ബി ജെ പി യുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായാണത്രെ ബിജെപി നേതാവിനെ എപിപി യായി നിയമിച്ചത്. തോമസിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഈ വിഭാഗം കേരളാ കോണ്‍ഗ്രസ് (എം) ല്‍ തുടരും.












Click it and Unblock the Notifications