സൈനിക നടപടി തുടരും: പവല്‍
വാഷിംഗ്ടന്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടി തുടരുമെന്ന് യു എസ് അധികൃതര്‍ വ്യക്തമാക്കി. അല്‍ ക്വയ്ദയും ഒസാമ ബിന്‍ ലാദനും ഇപ്പോള്‍ രക്ഷപ്പെടാനുള്ള കഠിന ശ്രമത്തിലാണ്.
ഒസാമ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ടെന്നു വിശ്വസിക്കാവുന്ന ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ലെന്ന് യു എസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ നിയന്ത്രണ പരിധിയിലുള്ള സ്ഥലത്തല്ല ഇപ്പോള്‍ ഒസാമ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതെങ്കിലും രാജ്യം ഒസാമക്ക് അഭയം നല്‍കുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് പവല്‍ വ്യക്തമാക്കി.












Click it and Unblock the Notifications