Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്യുതന്‍ സംഭവം: ജുഡീഷ്യല്‍ അന്വേഷണം വേണം

തിരുവനന്തപുരം: കെ. അച്യുതനെതിരായ ലൈംഗികാപവാദക്കേസിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജനാധിപത്യമഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നവമ്പര്‍ 20 ചൊവാഴ്ചയാണ് ജനാധിപത്യാമഹിളാ അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യമുന്നയിച്ചത്.

പൊലീസുകാര്‍ അന്വേഷിക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും പരാതിക്കാരിയായ റാണിയില്‍ നിന്നും ഇതുവരെ പൊലീസ് മൊഴിയെടുത്തിട്ടില്ല. പകരം റാണി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്റെ പരാതിയെന്നും ജനാധിപത്യമഹിളാഅസോസിയേഷന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ. ശ്രീമതിടീച്ചര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

കെ. അച്യുതനെതിരായി റാണി പരാതിയുന്നയിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇതിനെപ്പറ്റി സര്‍ക്കാര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല. കോണ്‍ഗ്രസ്പാര്‍ട്ടിയും നടപടിയൊന്നുമെടുക്കുന്നില്ല. ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂ. സ്ത്രീകള്‍ക്കെതിരായ കയ്യേറ്റം സമൂഹത്തില്‍ ഏറിവരികയാമെന്നും ശ്രീമതിടീച്ചര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+