ആന്റണി രാജിവയ്ക്കണം: സിപിഐ
കൊച്ചി: കടം മൂലം ആത്മഹത്യയിലേക്കുനീങ്ങുന്ന കര്‍ഷകരെ രക്ഷിക്കാന്‍ കഴിയാത്ത ആന്റണി മുഖ്യമന്ത്രിപദം ഒഴിയണമെന്ന് സിപിഐ നേതാവ് പി.കെ. വാസുദേവന്‍നായര്‍ ആവശ്യപ്പെട്ടു. നവമ്പര്‍ 20 ചൊവാഴ്ച കൊച്ചിയില്‍ നടന്ന സിപിഐ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 40 ഓളം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഉപരോധം നടന്നു. തിരുവനന്തപുരത്ത് സി പി ഐ സംസ്ഥാനജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രം തുടരുന്ന ജനദ്രോഹനയങ്ങള്‍ കേരളം യാതൊരു എതിര്‍പ്പുമില്ലാതെ പിന്തുടരുകയാണെന്ന് വെളിയം പറഞ്ഞു.
പാലക്കാട് മുന്‍മന്ത്രി കെ.ഇ.ഇസ്മായിലും കണ്ണൂരില്‍ സംസ്ഥാന അസി.സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഉപരോധം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications