കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉപവാസം നിര്‍ത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷികപ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി നടത്തിയിരുന്ന നിരാഹാരം അവസാനിപ്പിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നാരങ്ങാനീര് നല്കിയാണ് നവമ്പര്‍ 20 ചൊവാഴ്ച സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ എട്ടുദിവസമായി ഫ്രാന്‍സിസ് ജോര്‍ജ്ജ് നിരാഹാരം നടത്തിവരികയായിരുന്നു. കൃഷിമന്ത്രിയുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ചൊവാഴ്ച നിയമസഭയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതുകൊണ്ടാണ് വി.എസ്. അച്യുതാന്ദന്‍ പ്രത്യേക പരാമര്‍ശത്തിലൂടെ ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചത്.

ഉപവാസം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് ഇതിന് മറുപടിയായി മുഖ്യമന്ത്രി ആന്റണി അറിയിച്ചു. കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ആനുകൂല്യങ്ങളും ഉടന്‍ നല്കുമെന്നും റബര്‍ സംഭരണത്തിന് അഞ്ചുകോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X