കെഎസ്ആര്‍ടിസി നഷ്ടം കുറച്ചു: ഗണേശന്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നഷ്ടം 15 കോടിയില്‍ നിന്ന് 12 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. നവമ്പര്‍ 20 ചൊവാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസി നേരിടുന്ന രൂക്ഷമായ സ്പെയര്‍പാര്‍ട്സ്, ടയര്‍ക്ഷാമം ഉടന്‍ പരിഹരിക്കും. ആവശ്യത്തിന് ടയറും സ്പെയര്‍പാര്‍ട്സുകളും ഇല്ലാത്തതിനാല്‍ നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ പ്രശ്നം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കും. -മന്ത്രി പറഞ്ഞു.
സാമ്പത്തികപ്രതിസന്ധി മൂലം നഷ്ടപരിഹാരം നല്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ 140 ബസുകള്‍ ജപ്തി ചെയ്തതായും ഗണേഷ് അറിയിച്ചു.












Click it and Unblock the Notifications