നീര കോര്‍പ്പറേഷന്‍ തുടങ്ങണം
തിരുവനന്തപുരം: കള്ളു സഹകരണ സംഘങ്ങള്‍ക്ക് പകരമായി നീര കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ കെ പി സി സി ഉപസമിതി നിര്‍ദ്ദേശിച്ചു. ആര്യാടന്‍ മുഹമ്മദ് കണ്‍വീനറായുള്ള സമിതിയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
റെയിഞ്ച് അടിസ്ഥാനത്തില്‍ താസില്‍ദാരുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അദ്ധ്യക്ഷനായി ചാരിറ്റബിള്‍ സൊസൈറ്റി നിയമ പ്രകാരം സംഘങ്ങള്‍ രൂപീകരിക്കാനാണ് ശുപാര്‍ശ.
ശുപാര്‍ശ തിങ്കളാഴ്ചകെ പി സി സി പ്രസിഡന്റ് മുരളീധരന് തല്‍കി. ശുദ്ധമായ കള്ളിന് നാട്ടിലും വിദേശത്തും വിപണി കണ്ടെത്തണമെന്നും ശുപാര്‍ശയിലുണ്ട്. കള്ളുഷാപ്പ് കള്‍ ഒറ്റക്ക് ലേലം ചെയ്യുന്നത് അബ്കാരികളുടെ പിടി മുറുക്കും എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം.
കള്ളില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിപണി കണ്ടെത്തണമെന്നും ശുപാര്‍ശ ഉണ്ട്.












Click it and Unblock the Notifications