ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കണം
കൊച്ചി: നിയമസഭാംഗമായ ആര്‍. ബാലകൃഷ്ണപിള്ളക്ക് അയോഗ്യനായി കല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയില്‍ ഫയലില്‍ സ്വീകരിച്ചു.
കോടതി ശിക്ഷ വിധിച്ചാലും എം. എല്‍. എ. എം. പി എന്നിവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് പ്രകാര് അയെഗ്യതയില്ല. ഇത് ഭരണഘടനാപരമായി സാധുവല്ലെന്നും റദ്ദാക്കണമെന്നുമാണ് കൊട്ടാരക്കരയിലെ മൈലം പഞ്ചായത്ത് പ്രസിഡന്റ് മുട്ടമ്പലം മോഹനന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ബാലകൃഷ്ണപിള്ളക്കും സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസയക്കാന്‍ ചീഫ് ജസ്റിസ് ബി. എന്‍ ശ്രീകൃഷ്ണയും ജസ്റിസ് എം. രാമചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവായി. ഇടമലയാര്‍ അഴിമതി കേസില്‍ പിള്ളയ്ക് അഞ്ച് വര്‍ഷം ശിക്ഷ പ്രത്യേക കോടതി വിധിച്ചിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പിന്റെ പരിരക്ഷയിലാണ് അദ്ദേഹത്തിന് മത്സരിക്കാനായത്. കൊട്ടാരക്കരയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications