വിദ്യാര്‍ത്ഥിയുടെ മരണം: സര്‍ക്കാര്‍ പുനരന്വേഷണത്തിന് തയ്യാര്‍
തിരുവനന്തപുരം: പരുമല കോളെജിലെ വിദ്യാര്‍ത്ഥി 1996ല്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി എ. കെ ആന്റണി നിയമസഭയില്‍ പറഞ്ഞു.
ഇതിന് നിയമതടസമുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച ഒരു കേസ് കോടതിയുടെ പരിഗണനയില്‍ ഉണ്ട്. കേസു സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രോസിക്യൂഷന്‍ ഡയറക്ടറുടെ കൈയിലുണ്ട്. സമരത്തിനിടെ ഉണ്ടായ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി പമ്പ നദിയില്‍ ചാടി നീന്തിയ കുട്ടിയെ കല്ലെറിഞ്ഞ് കൊന്നതായാണ് കേസ്. കോളെജില്‍ എ. ബി. വി. പി യും എസ്. എഫ്. ഐ യും തമ്മിലാണ് തല്ല് ഉണ്ടായത്.
പരുമല കോളെജിലെ എ ബി വി പി വിദ്യാര്‍ത്ഥിയുടെ മരണം കേരളത്തിലെ രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കിയിരുന്നു.
കോണ്‍ഗ്രസ് എം. എല്‍. എ ശോഭനാ ജോര്‍ജ്ജിന്റെ സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.












Click it and Unblock the Notifications