പൊലീസ് ഓടിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ചു
തൃശൂര്‍: പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ ജഡം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. വെളപ്പായ ബാലന്നായരുടെ മകന് മുരളി(30)യെയാണ് പേരാമംഗലം പൊലീസ് സ്റേഷനു സമീപമുള്ള പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്.
അയല്‍ക്കാരിയായ സൗമിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുരളിക്കെതിരെ പേരാമംഗലം പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യാന്‍ മുരളിയെ പൊലീസ് നവമ്പര്‍ 18 ഞായറാഴ്ച സ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ മുരളി ചില മാനസികാസ്വാസ്ഥ്യങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യാതെ വിട്ടയക്കുകയായിരുന്നു.
എന്നാല്‍ ഞായറാഴ്ച രാത്രി പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ സ്റേഷന് പരിസരത്തുനിന്നും ഒരാള്‍ പൊലീസിനെ കണ്ട് പേടിച്ചോടുന്നതു കണ്ടു. പൊലീസ് പിന്തുടര്ന്നെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇത് മുരളിയായിരിക്കാം എന്ന് പൊലീസ് അനുമാനിക്കുന്നു. പേടിച്ചോടുന്നതിനിടയില്‍ മുരളി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്മോര്ട്ടത്തിനയച്ചിരിക്കുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications