ഒസാമയെ പിടിക്കല്‍ അനായാസമല്ല
വാഷിംഗ്ടന്‍: ഒസാമയെ പിടിക്കുന്നത് അനായാസമല്ലെന്ന് യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ്. ഒസാമ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് സൈന്യം വലയം ചെയ്തിരിക്കുകയാണ്. വലയം ചെറുതാക്കി ഒസാമയെ കുടുക്കുകയാണ് ലക്ഷ്യം. ഇതിനായി എത്രകാലം എടുത്താലും പിന്‍വാങ്ങില്ലെന്നും ബുഷ് വ്യക്തമാക്കി.
അഫ്ഗാനില്‍ വളരെ പെട്ടെന്നാണ് യു എസിന് വിജയം നേടാനായത്. എന്നാല്‍ പ്രധാന ലക്ഷ്യം ഇതുവരെ നേടാനായിട്ടില്ല.
സെപ്തംബര്‍ 11 ന് യു എസില്‍ നടന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി യു എസ് അഫ്ഗാനില്‍ നടത്തുന്ന ആക്രമണത്തില്‍ ആയിരങ്ങള്‍ ഇതിനകം മരിച്ചുകഴിഞ്ഞു. പതിനായിരക്കണക്കിനാളുകളാണ് അഭയാര്‍ത്ഥികളായത്.












Click it and Unblock the Notifications