മുഷറഫ് ഉന്നതതലയോഗം വിളിച്ചു
ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ വടക്കന്‍ സംഖ്യം വിജയം നേടിയതോടെ പാകിസ്ഥാന്‍ പരിഭ്രാന്തിയിലായി. സ്ഥിതിഗതികള്‍ നേരിടാന്‍ മുഷറഫ് ഉന്നതതല യോഗം വിളിച്ചു. പുതിയ സാഹചര്യത്തില്‍ പാകിസ്ഥാന് പ്രാധാന്യം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ ശക്തമായതിനെത്തുടര്‍ന്നാണിത്.
യുദ്ധാനന്തര അഫ്ഗാനിസ്ഥാനില്‍ പാക് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് സൈനിക- വിദേശകാര്യ വിദഗ്ദരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നു. ഇടക്കാല സര്‍ക്കാരിന്റെ രൂപീകരണവും യു എന്നിന്റെ ഇടപെടലുമടക്കമുള്ള പ്രധാന പ്രശ്നങ്ങള്‍ യോഗത്തില്‍ വിഷയമായി.
യു എന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പാക് പ്രതീക്ഷ. അതിനാല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയത്തെ അനുകൂലിക്കുന്നവര്‍ക്കു മാത്രമേ ഉന്നതതല സമ്മേളനത്തില്‍ പ്രവേശനാനുമതിയുണ്ടാവൂവെന്ന് പാക് വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞു.












Click it and Unblock the Notifications