ഒസാമയുടെ തലയ്ക്ക് വിലകൂട്ടി
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക പ്രതിഫലത്തുക അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചു. ഒസാമയുടെ തലയ്ക്ക് ഏകദേശം 120 കോടി രൂപയാണ് (250 ലക്ഷം ഡോളര്‍) ഇപ്പോള്‍ അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. യുദ്ധം തുടങ്ങുമ്പോള്‍ ഇത് വെറും 24 കോടിരൂപയായിരുന്നു(50 ലക്ഷം ഡോളര്‍).
ഒസാമയെപ്പറ്റി വിവരം നല്കുന്നവര്‍ക്ക് 120 കോടി രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ലഘുലേഖ അഫ്ഗാനിസ്ഥാനിലുടനീളം അമേരിക്ക നവമ്പര്‍ 20 ചൊവാഴ്ച വിതറി. അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ് ഈ ലഘുലേഖകള്‍ വര്‍ഷിച്ചത്.
ഇതുകൊണ്ട് പ്രയോജനമുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് പറഞ്ഞു. അഫ്ഗാന്‍കാരെല്ലാവരും ഒസാമയെക്കുറിച്ച് വിവരം ലഭിക്കാന്‍ അഫ്ഗാനിലെ ഗുഹകള്‍ അരിച്ചുപെറുക്കുകയാണെന്ന് റംസ് ഫീല്‍ഡ് പറഞ്ഞു. യുഎസ് സൈനികര്‍ അഫ്ഗാനിലെ കുന്നുകളില്‍ തിരച്ചില്‍ നടത്തില്ലെന്ന് റംസ്ഫീല്‍ഡ് അറിയിച്ചു.












Click it and Unblock the Notifications