കുരുമുളകു ചേര്‍ത്ത സിഗരറ്റിന് ആലോചന
കൊച്ചി: കുരുമുളകിന്റെ ഉപയോഗം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പെപ്പര്‍ സിഗരറ്റ് വിപണിയിലിറക്കാന്‍ ആലോചിക്കുന്നു. രാജ്യാന്തര കുരുമുളകു സമൂഹത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.ജി. മേനോന്‍ അറിയിച്ചതാണ് ഇക്കാര്യം.
കൊച്ചിയില്‍ കാര്‍ഷികോല്പന്ന വികസന വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. കുരുമുളക് ചേര്‍ത്തുള്ള പെപ്പര്‍ സിഗരറ്റ് നിര്‍മ്മിക്കുന്നതിന് ഐ.ടി.സി. പോലുള്ള വന്‍കിട കമ്പനികളുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പെപ്പര്‍ സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമല്ലെന്നതാണ് മേന്മ. ശ്വാസകോശത്തിന് ഈ സിഗരറ്റുകള്‍ കുഴപ്പമുണ്ടാക്കില്ല. അമേരിക്കയിലെ പല വന്‍കിട ഔഷധക്കമ്പനികളും മരുന്നുനിര്‍മ്മാണത്തിന് കുരുമുളക് ഉപയോഗിക്കുന്നുണ്ട്. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പ്റൈന്‍ മരുന്നുനിര്‍മ്മാണത്തിന് പറ്റിയതാണ്. എന്തായാലും പല വഴികളിലൂടെ കുരുമുളകിന്റെ ഉപയോഗം കൂട്ടിയാലേ കുരുമുളക് കര്‍ഷകര്‍ക്ക് വിലയിടിവില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയൂ. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications