കൊച്ചിയില്‍ ബസ്സപകടം: 38 പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം ജില്ലയിലെ സൗത്ത് കളമശ്ശേരിയില്‍ സ്വകാര്യബസ് വൈദ്യുത പോസ്റിലിടിച്ച് 38 പേര്‍ക്ക് പരിക്ക്. നവമ്പര്‍ 21 ബുധനാഴ്ചയാണ് സംഭവം നടന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ആലുവയ്ക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് നിയന്ത്രണം വിട്ട് പോസ്റിലിടിച്ചത്. അമിതവേഗതയാണ് നിയന്ത്രണം തെറ്റാന്‍ കാരണമെന്ന് പറയപ്പെടുന്നു. വൈദ്യുതപോസ്റില്‍ വൈദ്യുതിപ്രവാഹമില്ലാതിരുന്നതിനാല്‍ വലിയൊരപകടം ഒഴിവായി.
ബസില്‍ അധികവും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അമിതവേഗതമൂലം ബസ് മറിയുകയും ചെയ്തു.












Click it and Unblock the Notifications