ബോംബ് പൊട്ടിത്തെറിച്ച് കുട്ടിക്ക് പരിക്ക്
കണ്ണൂര്‍ : ബോംബാണെന്ന് അറിയാതെ കൈയിലെടുത്ത വസ്തു പൊട്ടിതെറിച്ച് സ്കൂള്‍ കുട്ടിക്ക് പരിക്കേറ്റു.
കണ്ണൂര്‍ ധര്‍മടം പഞ്ചായത്ത് ഓഫീസിന് സമീപം ഉണ്ടായ സ്ഫോടനത്തില്‍ പലയാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി നവാസിനാണ് (14) പരിക്കേറ്റത്. നവംബര്‍ 20 ചൊവാഴ്ച ഉച്ചക്കാണ് സംഭവം ഉണ്ടായത്.
കുട്ടിയുടെ മുഖത്തും വലതു തുടയിലും പരിക്കേറ്റു. ചീളുകള്‍ ശരീരത്തില്‍ പല ഭാഗത്തും തുളച്ചു കയറി. പഞ്ചായത്ത് ഓഫീസിനു പിന്നിലെ കാടുപിടിച്ച ഇടവഴിയിലാണ് ബോംബുകണ്ടത്. ഇവിടെ തൊട്ടിയിലാക്കി മണ്ണില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു ബോംബ്.
ഇവിടെ മൂത്രമൊഴിക്കാന്‍ എത്തിയ കുട്ടി തറയില്‍ കണ്ട പ്ലാസ്റിക്ക് കവര്‍ വലിച്ചു നീക്കിയപ്പോഴാണ് ഉരുണ്ട വസ്തുക്കള്‍ കണ്ടത്. ഈയക്കടലാസില്‍ പൊതിഞ്ഞ വസ്തു മുകളിലേക്ക് എറിഞ്ഞു. അത് താഴെ വീണപ്പോഴാണ് പൊട്ടിതെറിച്ചത്.












Click it and Unblock the Notifications