Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം ഇല്ലാതാക്കാന്‍ സഹത വഴികാട്ടുന്നു

കോഴിക്കോട്: നഗരസഭയുടെ ജോലിക്കാരെ കാത്തിരുന്നാല്‍ വീട്ടിലെ മാലിന്യം കുന്നുകൂടുമെന്ന് എല്ലാവര്‍ക്കുമറിയാം. തിരുവനന്തപുരമായാലും കൊച്ചിയായാലും കോഴിക്കോടായാലും നഗരസഭയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനം വെറും വഴിപാടാണെന്ന് കേരളത്തില്‍ ജീവിക്കുന്നവര്‍ക്കറിയാം. അപ്പോള്‍ പിന്നെ വീട്ടില്‍ കുന്നുകൂടുന്ന മാലിന്യം മാറ്റാന്‍ എന്താണ് മാര്‍ഗ്ഗം?.

ഈ ചോദ്യത്തിന് കോഴിക്കോട്ടെ നടക്കാവിനടുത്തുള്ള ബിലാത്തിക്കുളം റസിഡന്‍സ് അസോസിയേഷന്‍ വഴികണ്ടെത്തി. സഹത എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സാമൂഹ്യ-സാംസ്കാരിക അസോസിയേഷന്‍ ഇന്ന് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് കോഴിക്കോട് നഗരസഭയ്ക്കുതന്നെ വഴികാട്ടിയാകുന്നു.

മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ റസിഡന്‍സ് അസോസിയേഷന്റെ കീഴില്‍ വരുന്ന 250 വീട്ടുകാരും ഇന്ന് മാലിന്യം കളയാന്‍ വല്ലപ്പോഴും എത്തുന്ന നഗരസഭാജീവനക്കാരെ കാത്തിരിക്കാറില്ല. സഹത തന്നെ തിരഞ്ഞെടുത്ത അവരുടെ പ്രവര്‍ത്തകര്‍ സ്വയം വീടുതോറും കയറിയിറങ്ങി മാലിന്യം ശേഖരിക്കുന്നു. പിന്നീട് നടക്കാവില്‍ നഗരസഭാമാലിന്യങ്ങള്‍ തള്ളുന്ന പ്രദേശത്ത് ഈ മാലിന്യങ്ങള്‍ കൊണ്ടിടുന്നു.

ചെന്നൈയിലെ എക്സ്നോറ എന്ന സന്നദ്ധസംഘടനയാണ് സഹതയ്ക്ക് വഴികാട്ടിയതെന്ന് സഹതയുടെ സെക്രട്ടറി ഒ.കെ. മനോഹരന്‍ പറഞ്ഞു. മാലിന്യങ്ങള്‍ ശേഖരിക്കാനും കൊണ്ടുകളയാനും വരുന്ന ചെലവ് വീട്ടുകാരില്‍ നിന്നുതന്നെ പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ആദ്യമൊക്കെ കുറച്ചു പേരെ അംഗങ്ങളായി ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കൂടുതല്‍ വീട്ടുകാര്‍ അംഗങ്ങളായതോടെ ചെലവിന്റെ കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുകളില്ലെന്നും മനോഹരന്‍ പറഞ്ഞു.

ആദ്യമൊക്കെ നഗരസഭാജീവനക്കാരില്‍ നിന്നും മറ്റും എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. പിന്നീട് ഈ കടമ്പകളെല്ലാം മറികടക്കാനായെന്നും മനോഹരന്‍ പറഞ്ഞു. ഇപ്പോള്‍ സഹതയുടെ മാതൃക മറ്റ് 450 വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പരിപാടി നഗരസഭാമേയര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് റസിഡന്‍ഷ്യന്‍ അസോസിയേഷനുകളിലേക്കുകൂടി സഹതയുടെ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് നഗരസഭ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+