പരിയാരം കോളെജിന് അംഗീകാരം ഡിസംബറില്‍
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളെജിന് ഡിസംബറില്‍ അംഗീകീരം നേടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പി ശങ്കരന്‍ പറഞ്ഞു.
കൂടുതല്‍ മെഡിക്കല്‍ കോളെജുകള്‍ തുടങ്ങുക, ആയുര്‍വേദം, അലോപ്പതി, ഹോമയോ എന്നിവയില്‍ പുതിയ പി ജി കോഴ്സുകള്‍ തുടങ്ങുക , പാരാ മെഡിക്കല്‍ സയന്‍സ് കോളെജുകള്‍ തുടങ്ങുക എന്നിവയും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളെജുകള്‍ വരുന്നതില്‍ ചില ലോബികള്‍ക്ക് എതിര്‍പ്പ് ഉണ്ട്. പരിയാരം മെഡിക്കല്‍ കോളെജിന്റെ അംഗീകാരം തടസ്സപ്പെട്ടതുതന്നെ അത്തരം ലോബികളുടെ കൂടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് ശങ്കരന്‍ പറഞ്ഞു. അംഗീകാരം ശരിയായപ്പോഴേക്കും വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ചിലര്‍ ഫാക്സ് അയച്ചിരുന്നു.












Click it and Unblock the Notifications