പ്ലസ് ടു ഫീസ് കൂട്ടും : സൂപ്പി
തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കുന്ന കാര്യത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായി വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി. നവമ്പര്‍ 21 ബുധനാഴ്ച ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സി.ടി. അമ്മദാലി, സി. മോയിന്‍കുട്ടി, പി.കെ.കെ. ബാവ, ഇ.ടി. മുഹമ്മദ് ബഷീര്‍, കോടിയേരി ബാലകൃഷ്ണന്‍, ആര്‍. ബാലകൃഷ്ണപിള്ള, കോവൂര്‍ കുഞ്ഞുമോന്‍, എ.സി. ഷണ്മുഖദാസ്, പി.കെ. ശ്രീമതി ടീച്ചര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രി ഫീസ് വര്‍ധനയുടെ കാര്യം സൂചിപ്പിച്ചത്.
ഫീസ് വര്‍ധനയുടെ കാര്യത്തില്‍ നയപരമായ തീരുമാനം മാത്രമാണ് ഇനി കൈക്കൊള്ളേണ്ടത്. 1998 മുതല്‍ കുടിശ്ശികയുടെ പ്ലസ് ടു അധ്യാപകരുടെ ശമ്പളം ജനവരിയില്‍ നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ജില്ലകളിലേയും പ്ലസ് ടു അധ്യാപകരുടെ എണ്ണം തിട്ടപ്പെടുത്തും. - മന്ത്രി പറഞ്ഞു.












Click it and Unblock the Notifications